തിരുവനന്തപുരം:നെടുമങ്ങാട് ഗവ. പോളിടെക്‌നിക് കോളേജിൽ 6.5 കോടി മുടക്കി നിർമ്മിക്കുന്ന മൂന്നാം നിലയുടെ നിർമാണോദ്ഘാടനവും പുതിയ വർക്ക്‌ഷോപ്പ് മന്ദിരത്തിന്റെ ശിലാസ്ഥാപനവും മന്ത്രി കെ.ടി.ജലീൽ നിർവഹിച്ചു.സി. ദിവാകരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയായിരുന്നു. നെടുമങ്ങാട് നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ,വൈസ് ചെയർപേഴ്‌സൺ ലേഖാ വിക്രമൻ,വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.