തിരുവനന്തപുരം : മൂന്നു വർഷത്തിലൊരിക്കൽ നടക്കുന്ന പാൽക്കുളങ്ങര പിടാക യോഗം ഊരൂട്ടു മഹോത്സവം 26 ന് തുടങ്ങി മാർച്ച് 4 ന് സമാപിക്കും. പാൽക്കുളങ്ങര ദേവിക്ഷേത്രത്തോടനുബന്ധിച്ച് നടത്തുന്ന ഊരൂട്ടു മഹോത്സവത്തിൽ ദേവിയെ പുറത്തെഴുന്നള്ളിച്ച് പച്ചപന്തൽ കെട്ടി കുടിയിരുത്തും. മൂന്നുവർഷത്തിലൊരിക്കൽ വരുന്ന കുംഭമാസത്തെ വെളുത്തപക്ഷത്തിലാണ് ഉത്സവത്തിന് തുടക്കം. ഇതിന്റെ ഭാഗമായി 26 ന് രാവിലെ 8 നും 8.30 നും ഇടയ്ക്ക് ദേവിയെ പുറത്തെഴുന്നള്ളിച്ച് പറമ്പിൽ കുടിയിരുത്തും. തോറ്റംപാട്ടുപാടി രൗദ്രരൂപിണിയായ ദുർഗ്ഗയെ ശാന്ത സ്വരൂപിണിയായ ഭദ്രയാക്കി പൂജിക്കുകയാണ് ചെയ്യുന്നത്. മാർച്ച് മൂന്നിന് പൊങ്കാല. 10 നും 10.30 നും ഇടയ്ക്ക് പണ്ടാര അടുപ്പിൽ തീ പകരും. 12.15 നും 12.50 നും മദ്ധ്യേ പൊങ്കാല നിവേദ്യം. മാർച്ച് 3 ന് വൈകിട്ട് 6.30 മുതൽ തൊലപ്പൊലി. 9 ന് ദീപാരാധനയ്ക്കുശേഷം ദേവിയെ ആനപ്പുറത്ത് എഴുന്നള്ളിക്കും. 4 ന് വൈകിട്ട് ദീപാരാധനയ്ക്കുശേഷം ദേവിയെ തിരിച്ചെഴുന്നള്ളിക്കും.