നെടുമങ്ങാട്:സംസ്ഥാന മത്സ്യ വകുപ്പിന്റെ കീഴിൽ ആനാട് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിക്ക് മൂഴി ടിപ്പുകൾ ച്ചറൽ സൊസൈറ്റി നേതൃത്വം നൽകും.മത്സ്യകൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെയും പുതുതായി മത്സ്യക്കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവരുടെയും ആലോചനായോഗം ചേർന്നു.മത്സ്യ വകുപ്പ് പ്രമോട്ടർ വീണ അയ്യപ്പൻ പദ്ധതി വിശദീകരണം നടത്തി.സൊസൈറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബു അദ്ധ്യക്ഷത വഹിച്ചു.മത്സ്യകൃഷിക്ക് താൽപര്യമുള്ളവർ 907413603,6282690554 എന്ന നമ്പരിൽ ബന്ധപ്പെടണം.