കിളിമാനൂർ: പുതിയകാവിൽ യുവതിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുതിയകാവ് കവിതാ ഭവനിൽ ശ്യാമിന്റെ ഭാര്യ ദിവ്യ (34 ) യെയാണ് വീടിന് സമീപത്തെ ഇവരുടെ മറ്റൊരു വീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടത്.കുടുംബ വഴക്കിനെ തുടർന്ന് മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തിയതാണന്ന് പൊലിസ് പറഞ്ഞു. മകൻ: കാർത്തിക് ശ്യാം.