ചിറയിൻകീഴ്:കോൺഗ്രസ് സേവാദൾ ശാർക്കര മണ്ഡലം സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജെ.സ്റ്റീഫൻസൺ ഉദ്ഘാടനം ചെയ്തു.ശാർക്കര നോബിൾ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ സേവാദൾ മണ്ഡലം പ്രസിഡന്റ് താജ് തിലക് അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോഷിഭായി, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് മോനി ശാർക്കര,സേവാദൾ ജില്ലാ സെക്രട്ടറി പാലാംകോണം ജമാൽ, ഗ്രാമപഞ്ചായത്തംഗം ബേബി എന്നിവർ സംസാരിച്ചു.ഭാരവാഹികളായി താജ് തിലക് (പ്രസിഡന്റ്),അഖിൽ.വി.ആർ,ഗിരീഷ്.വി (വൈസ് പ്രസിഡന്റുമാർ),സുദർശനൻ.എസ് (സെക്രട്ടറി), സുനിൽ.എസ്,ജിജു സജീവ്,മനോജ് കുമാർ (ജനറൽ സെക്രട്ടറിമാർ),മനുമോൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.