പാറശാല: ആറയൂർ മേജർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ കുംഭ തിരുവാതിര മഹോത്സവത്തിന്റെ കൊടിയേറ്റം തെക്കേടത്ത് കുഴിക്കാട്ടില്ലത്തിൽ പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. ഉത്സവം മാർച്ച് 5ന് ആറാട്ടോടെ അവസാനിക്കും. പതിവ് പൂജകൾക്ക് പുറമെ ദിവസേന രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,7.40ന് പന്തീരടി പൂജ,8ന് പഞ്ചഗവ്യം,നവകം,കലശപൂജ, 9ന് 108 കലശാഭിഷേകം,ഉച്ചക്ക് 12.30ന് അന്നദാനം, വൈകിട്ട് 6ന് ഉമാമഹേശ്വര പൂജ, 7ന് ഭഗവതിസേവ, 7.30ന് പുഷ്‌പാഭിഷേകം, 8ന് സായാഹ്ന ഭക്ഷണം. ഇന്ന് വൈകിട്ട് 7.30ന് ഭജന, 27ന് വൈകിട്ട് 7.30ന് കാവ്യസന്ധ്യ. 28ന് ഓട്ടൻതുള്ളൽ, 29ന് രാവിലെ 11ന് നാഗരൂട്ട്,7.30ന് നവീന വിൽകലാമേള. മാർച്ച് ഒന്നിന് രാവിലെ 11ന് ഉത്സവ ബലിദർശനം, വൈകിട്ട് 7.30ന് ഹൃദയ ജപാലഹരി, രണ്ടിന് വൈകിട്ട് 7.30ന് ഭക്തിഗാനമേള, രാത്രി 9.30ന് നൃത്തനാടകം. മൂന്നിന് വൈകിട്ട് 7.30ന് നൃത്തനാടകം. നാലിന് രാവിലെ 8ന് ഘോഷയാത്ര,രാത്രി 10ന് പള്ളിവേട്ട. അഞ്ചിന് വൈകിട്ട് 5ന് പഞ്ചാരിമേളം, 6ന് ആറാട്ട്, 7ന് ആറാട്ട് സദ്യ, തുടർന്ന് ആറാട്ട് കലശം.