തിരുവനന്തപുരം: വാട്ടർ അതോറിട്ടിയുടെ കാഞ്ഞിരംകുളം,​ ആറാലുംമൂട് സെക്‌ഷൻ ഓഫീസുകൾക്ക് കീഴിലുള്ള ഉപഭോക്താക്കൾ മാർച്ച് 10ന് മുമ്പ് കേടായ വാട്ടർ മീറ്ററുകൾ മാറ്റിവയ്ക്കുകയും വെള്ളക്കര കുടിശിക ഒടുക്കുകയും ചെയ്യണം. ഇല്ലെങ്കിൽ മുന്നറിയിപ്പില്ലാതെ കുടിവെള്ള കണക്ഷനുകൾ വിച്ഛേദിക്കും.