minister-v-s-sunilkumar

തിരുവനന്തപുരം : നെൽകർഷകർക്ക് പി. ആർ. എസ് മുഖാന്തരം ലഭിക്കാനുള്ള 203 കോടി രൂപ ഉടൻ നൽകുന്നതിന് തീരുമാനമായതായി മന്ത്രി വി. എസ്. സുനിൽ കുമാർ അറിയിച്ചു. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി തിലോത്തമന്റെ സാന്നിദ്ധ്യത്തിൽ സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി പ്രതിനിധികളുമായി ചേർന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ഈ സാമ്പത്തിക വർഷം ഇതുവരെ 544 കോടി രൂപയുടെ നെല്ല് സംഭരണമാണ് സപ്ലൈകോ മുഖേന നടന്നത് . ഇതിൽ 341 കോടി രൂപ ഇതുവരെ കർഷകർക്കു നൽകിക്കഴിഞ്ഞു. ഈ സീസണിലെ കൊയ്ത്തു നടക്കുന്ന അവസരത്തിൽ പുതിയ പി. ആർ. എസ് തുകയും കർഷകർക്കു ലഭ്യമാക്കാൻ യോഗത്തിൽ ധാരണയായതായി മന്ത്രി അറിയിച്ചു.