crime

ബാലരാമപുരം: ബൈക്ക് യാത്രക്കാരനെ തടഞ്ഞു നിറുത്തി ഇരുമ്പ് പൈപ്പു കൊണ്ട് മർദ്ദിച്ച കേസിൽ യുവാവ് പിടിയിൽ. തെക്കേമലഞ്ചരിവ് വീട്ടിൽ വിജീഷ് (23)​ ആണ് അറസ്റ്റിലായത്. മുക്കമ്പാലമൂട് നെടുങ്ങോട്ടുകോണം ശാന്താ സദനത്തിൽ ശരത്തിനാണ് മർദ്ദനമേറ്റത്.കഴിഞ്ഞ 23 ന് വൈകിട്ട് 5.45 ഓടെയായിരുന്നു സംഭവം. ശരത്തിന്റെ തോളെല്ലിന് പൊട്ടലേറ്റിട്ടുണ്ട്. ബാലരാമപുരം സി.ഐ ജി.ബിനു,​എസ്.ഐ വിനോദ് കുമാർ,​അഡീഷണൽ എസ്.ഐ തങ്കരാജ്,​ഗ്രേഡ് എസ്.ഐ ജ്യോതിഷ് കുമാർ,​സി.പി.ഒ സജിത്ത് ലാൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.