തിരുവനന്തപുരം : ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ കെ.രാമൻപിള്ള പൊതുപ്രവർത്തകർക്ക് എക്കാലവും മാതൃകയാണെന്ന് മിസോറം മുൻഗവർണർ കുമ്മനം രാജശേഖരൻ .

ശതാഭിഷേക നിറവിൽ നിൽക്കുന്ന രാമൻപിള്ളയ്ക്ക് ആദരമർപ്പിച്ച് പി.എൻ.പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തനിക്ക് പൊതുപ്രവർത്തനത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞുതന്നത് രാമൻപിള്ളയാണെന്നും കുമ്മനം പറഞ്ഞു.

ലളിതജീവിതവും ഉയർന്നചിന്തയുമുള്ള വ്യക്തിത്വമാണ് രാമൻപിള്ളയുടേതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഒ. രാജഗോപാൽ എം.എൽ.എ പറഞ്ഞു. നവകേരളമിഷൻ കോ-ഓർഡിനേറ്റർ ചെറിയാൻഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ഒ.രാജഗോപാൽ രാമൻപിള്ളയെ പൊന്നാട അണിയിച്ച് ആദരിച്ചു. അഡ്വ.കെ.അയ്യപ്പൻപിള്ള, എൻ.ബാലഗോപാൽ, രാമൻപിള്ളയുടെ ഭാര്യ പ്രസന്നകുമാരി തുടങ്ങിയവർ പങ്കെടുത്തു.