നെടുമങ്ങാട് :നഗരസഭ ആരോഗ്യ വിഭാഗം ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 110 കി.ഗ്രാം നിരോധിത പ്ലാസ്റ്റിക്കുകൾ പിടിച്ചെടുത്തു.നിയമം ലംഘിച്ചവർക്ക് 10,000 രൂപ വീതമാണ് പിഴ ചുമത്തിയിട്ടുള്ളത്.ഹെൽത്ത് സൂപ്പർവൈസർ ആനി ജോസിയുടെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ കിരൺ,ജൂനിയർ എച്ച്.ഐമാരായ രാഹുൽ,ബിജു സോമൻ,ഷീല എന്നിവർ റെയ്ഡിൽ പങ്കെടുത്തു.