പാറശാല:ഇടിച്ചക്കപ്ലാമൂട് എച്ച്.ഐ.ജെ പബ്ലിക് സ്‌കൂൾ വാർഷികാഘോഷം സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പാറശാല ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സെയ്ദലി അദ്ധ്യക്ഷത വഹിച്ചു.നൂറുൽ ഇസ്ലാം യൂണിവേഴ്‌സിറ്റി ചാൻസലർ എം.എസ്.ഫൈസൽഖാൻ മുഖ്യപ്രഭാഷണം നടത്തി.ടി.വി താരം ഷിബുലാബാൻ,ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ.ഷാഹുൽ ഹമീദ്,വാർഡ് മെമ്പർ രാജമ്മ, പ്രോഗ്രാം കൺവീനർ എം.എ റഷീദ്,സ്‌കൂൾ മാനേജർ എച്ച്.ദസ്തക്കീർ,പി.ടി.എ പ്രസിഡന്റ് അസീം സ്‌കൂൾ പ്രിൻസിപ്പൽ ജിപ്സൺ തുടങ്ങിയവർ പങ്കെടുത്തു.