2022 കോമൺവെൽത്ത് ഷൂട്ടിംഗ്, ആർച്ചറി ചാമ്പ്യൻഷിപ്പുകൾ ഇന്ത്യയിൽ
ന്യൂഡൽഹി : 2022 ലെ കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഷൂട്ടിംഗ് ഒഴിവാക്കിയതിനെതിരായ ഇന്ത്യയുടെ പ്രതിഷേധം ഫലം കണ്ടു. വേണ്ടത്ര സജ്ജീകരണങ്ങൾ ഇല്ലാത്തതിനാൽ ബർമ്മിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ ഷൂട്ടിംഗ് ഉൾപ്പെടുത്തിയില്ലെങ്കിലും ഇന്ത്യയുടെ പരാതി ഒഴിവാക്കാനുള്ള ഫോർമുല കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ മുന്നോട്ടുവച്ചിരിക്കുകയാണ്. അതിങ്ങനെയാണ്...
l 2022 ലെ കോമൺവെൽത്ത് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന് ഇന്ത്യ ആതിഥ്യം വഹിക്കും.
l ഈ ചാമ്പ്യൻഷിപ്പിലെ മെഡൽ നേട്ടം കോമൺവെൽത്ത് ഗെയിംസിന്റെ ഔദ്യോഗിക മെഡൽപ്പട്ടികയിൽ ഉൾപ്പെടുത്തും.
l 2022 ജനുവരിയിൽ ചണ്ഡിഗഡിലാണ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് നടക്കുക.
l കോമൺവെൽത്ത് ഗെയിംസ് ജൂലായ് - ആഗസ്റ്റ് മാസങ്ങളിലും
l കോമൺവെൽത്ത് ആർച്ചറി ചാമ്പ്യൻഷിപ്പും ഇന്ത്യയിലാകും നടക്കുക.