amit-shah
AMIT SHAH

തിരുവനന്തപുരം: ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ പി. പരമേശ്വരനെ അനുസ്മരിക്കാൻ ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. ആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവത്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ പങ്കെടുക്കും. കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ വൈകിട്ട് 5.30 ന് നടക്കുന്ന സമ്മേളനത്തിൽ ഡോ. വി ആർ.പ്രബോധചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും. സ്വാമി സദ്ഭവാനന്ദ( ശ്രീരാമകൃഷ്ണാശ്രമം), സ്വാമി വിവിക്താനന്ദ (ചിന്മയമിഷൻ),സ്വാമി വിശാലാന്ദ ( ശിവഗിരിമഠം), സ്വാമി അമൃത സ്വരൂപാനന്ദ( അമൃതാനന്ദമയീ മഠം), ശ്രീ എം (സദ്സംഗ് ഫൗണ്ടേഷൻ), സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ( ശാന്തിഗിരി ആശ്രമം), ബാലകൃഷ്ണൻ (കന്യാകുമാരി വിവേകാനന്ദ കേന്ദ്രം)തുടങ്ങിയവർ സംസാരിക്കും.