ജില്ലാകളക്ടർമാരുമാർക്ക് നിർദ്ദേശം നൽകി
തിരുവനന്തപുരം:വെള്ളപ്പൊക്കത്തെ തുടർന്ന് കേരളത്തിലെ നദികളിലും തോടുകളിലും അടിഞ്ഞു കൂടിയ എക്കൽ നീക്കം ചെയ്യുന്നതിന് ജില്ലാ കളക്ടർമാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ജില്ലാകളക്ടർമാരുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏപ്രിൽ മാസത്തോടെ എക്കൽ നീക്കം പൂർത്തിയാക്കണം. കെട്ടിക്കിടക്കുന്ന പരാതികൾ പരിഹരിക്കാൻ താലൂക്കടിസ്ഥാനത്തിൽ ജില്ലാ കളക്ടർമാർ കൃത്യമായി പൊതു അദാലത്തുകൾ നടത്തണം.. പകൽ അമിത ചൂടുണ്ടാവുന്ന സ്ഥിതിയിൽ പ്രത്യേക ശ്രദ്ധ വേണം.
ഒരു വർഷം ആയിരം പേർക്ക് പുതിയ അഞ്ച് തൊഴിൽ സൃഷ്ടിക്കുന്ന പദ്ധതി തദ്ദേശസ്ഥാപനങ്ങൾ ഏപ്രിലിൽ ആരംഭിക്കണം. ഫലവൃക്ഷം വച്ചുപിടിപ്പിക്കാനുള്ള പദ്ധതിക്ക് ജൂണിൽ മഴ പെയ്യുന്നതോടെ ഉത്സവാന്തരീക്ഷത്തിൽ പദ്ധതിക്ക് തുടക്കമിടണം.
. 3000 പേർക്ക് ഒരു ജോടി ശൗചാലയം എന്നാണ് നിശ്ചയിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ പ്രധാന യാത്രാകേന്ദ്രങ്ങളിൽ ശൗചാലയങ്ങൾ നിർമിക്കും. ആഗസ്റ്റിനു മുമ്പ് പരമാവധി ശൗചാലയങ്ങൾ പൂർത്തിയാക്കണം. 25 രൂപയ്ക്ക് ഊണ് നൽകുന്ന വിശപ്പുരഹിത കേരളം പദ്ധതി ഏപ്രിൽ, മേയ് മാസത്തോടെ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.