തിരുവനന്തപുരം: ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വണ്ടുകൾ കൂട്ടത്തോടെ ചത്തുവീണു. തിങ്കളാഴ്ച രാവിലെയാണ് ആയിരത്തിലധികം വണ്ടുകൾ പെടുന്നനെ ചത്തുവീണത്. രാവിലെ ഏഴുമണിക്ക് സ്റ്റേഡിയം നിറയെ വണ്ടുകളായി.വളരെ അപൂർവമായ പ്രതിഭാസമാണിതെന്ന് കേരളാ യൂണിവേഴ്സിറ്റി സുവോളജി അദ്ധ്യാപകൻ ഡോ.സൈനുദീൻ പട്ടാഴി പറഞ്ഞു.ലെതോസറസ് ഇൻഡിക്കസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇത്തരം വണ്ടുകൾ
സസ്യങ്ങൾ നിറഞ്ഞ ശുദ്ധ ജലാശയത്തിലാണ് ഉണ്ടാവുക.മറ്റു രാജ്യങ്ങളിൽ ഇതിന്റെ മാംസ്യം ആഹാരത്തിനായി ഉപയോഗിക്കുന്നുണ്ട്.സ്റ്റേഡിയത്തിലെ ലൈറ്റുകളുടെ ആകർഷണത്തിൽ പെട്ടാണ് ഇവ സ്റ്റേഡിയത്തിൽ എത്തിയതെന്നാണ് കരുതുന്നത്.പക്ഷെ, കൂട്ടത്തോടുള്ള മരണം ആദ്യമാണ് കാണുന്നത്. ഇതിന്റെ കാരണം കണ്ടെത്താൻ കൂടുതൽ ഗവേഷണം നടത്തേണ്ടതുണ്ടെന്ന് സൈനുദ്ദീൻ പറഞ്ഞു.