കല്ലമ്പലം: കീഴൂർ ശ്രീ ദുർഗാദേവി ക്ഷേത്രത്തിലെ കാർത്തിക മഹോത്സവം മാർച്ച് 1ന് തുടങ്ങി 4ന് അവസാനിക്കും. പ്രത്യേക ക്ഷേത്ര പൂജകൾക്ക് പുറമേ 1ന് വൈകിട്ട് 4.30ന് എഴുന്നള്ളത്ത്, രാത്രി 8.30ന് ആകാശദീപക്കാഴ്ച, 9ന് താരമാമാങ്കം. 2ന് രാവിലെ 9ന് ഭാഗവതപാരായണം, വൈകിട്ട് 6ന് നൃത്ത സംഗീത വിസ്മയം, രാത്രി 8ന് നാടകം. 3ന് രാത്രി 8ന് നാടകീയ നൃത്തശില്പം. 4ന് രാവിലെ 5ന് മഹാഗണപതിഹോമം, 8ന് സമൂഹപൊങ്കാല, 11.30ന് അന്നദാനം, രാത്രി 8ന് നൃത്തനൃത്ത്യങ്ങൾ, 9ന് കളമെഴുത്തും പാട്ടും.