കല്ലമ്പലം: മണമ്പൂർ മുള്ളറംകോട് തമ്പുരാൻ ക്ഷേത്രത്തിലെ ഉത്തിര മഹോത്സവത്തിന് മാർച്ച് 10ന് രാവിലെ 6.30ന് കൊടിയേറും. പ്രത്യേക ക്ഷേത്ര പൂജകൾക്ക് പുറമേ 11ന് അഖണ്ഡനാമജപം. 12ന് രാത്രി 9ന് ഉടവാൾ എഴുന്നെള്ളത്ത്. 14ന് ഉച്ചയ്ക്ക് സമൂഹസദ്യ. 16ന് ഉടവാൾവെട്ട്. 18ന് രാത്രി പൊന്നും മുടിവയ്പ്പ്. 20ന് രാത്രി ചൂട്ട് കെട്ടിപ്പട. 21ന് ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് 5ന് ചെറിയപട എഴുന്നെള്ളത്ത്. 22ന് രാവിലെ 8ന് തമ്പുരാൻ പാട്ട്, ഉച്ചയ്ക്ക് 12ന് ഉടവാൾവെട്ട്, 2ന് വലിയപട ദർശനം, വൈകിട്ട് 5ന് വലിയപട എഴുന്നെള്ളത്ത്, രാത്രി കൊടിയിറക്കൽ.