sndp

ചിറയിൻകീഴ്:എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയന്റെ സംയുക്ത യോഗം എസ്.എൻ.ഡി.പി യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു.സഭവിള ശ്രീനാരായണാശ്രമം യൂണിയൻ ഹാളിൽ നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ അദ്ധ്യക്ഷത വഹിച്ചു.യോഗം കൗൺസിലർ ഡി.വിപിൻരാജ്,യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി,വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള,യോഗം ഡയറക്ടർ അഴൂർ ബിജു,കൗൺസിലർമാരായ ഡി.ചിത്രാംഗദൻ,സി.കൃത്തിദാസ്,എസ്.സുന്ദരേശൻ, ഡോ.ജയലാൽ,ഉണ്ണിക്കൃഷ്ണൻ ഗോപിക,സജി വക്കം,ജി.ജയചന്ദ്രൻ,അജീഷ് കടയ്ക്കാവൂർ,അജി കീഴാറ്റിങ്ങൽ, വനിതാ സംഘം യൂണിയൻ ഭാരവാഹികളായ ജലജ,സലിത,ലതിക പ്രകാശ്,കോ-ഓർഡിനേറ്റർ രമണി ടീച്ചർ വക്കം എന്നിവർ സംസാരിച്ചു.