dharna

ചിറയിൻകീഴ്:വില്ലേജ് ഓഫീസുകളിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾക്ക് ഫീസ് വർദ്ധിപ്പിച്ച ഇടതുപക്ഷ ഗവൺമെന്റിന്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് ശാർക്കര-ചിറയിൻകീഴ് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ശാർക്കര വില്ലേജ് ഓഫീസിന് മുന്നിൽ ധർണ നടത്തി.ധർണ ശാർക്കര മണ്ഡലം പ്രസിഡന്റ് അഡ്വ.രാജേഷ് ബി.നായർ ഉദ്ഘാടനം ചെയ്തു.ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോഷിഭായി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്തംഗങ്ങളായ മോനി ശാർക്കര, എം.സിയാദ്, കോൺഗ്രസ് നേതാക്കളായ ഗോപൻ ശാർക്കര, രാജു ഗിൽബർട്ട്, വർഗീസ്, സുനിൽകുമാർ, താജ് തിലക് എന്നിവർ സംസാരിച്ചു.