കാട്ടാക്കട:പൂഴനാട് നീരാഴികോണം ഭാവന ഗ്രന്ഥശാല കലാ സാംസ്കാരിക കേന്ദ്രത്തിലെ വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം മന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്തു.മുരുകൻ സ്മാരക നാടക പുരസ്കാരം അയിലം ഉണ്ണികൃഷ്ണനു സമ്മാനിച്ചു.ഭാവനയും വൈലോപ്പിള്ളി സംസ്കൃതി ഭവനും നെഹ്റുയുവ കേന്ദ്രയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ജമ്മു ഫസ്റ്റിന്റെ ഭാഗമായി കാശ്മീരിനുള്ള കലാകാരന്മാരുടെ നൃത്തവും നടന്നു.ഐ.ബി.സതീഷ്.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.മുരുകൻ കാട്ടാക്കട,അയിലം ഉണ്ണികൃഷ്ണൻ,വിനോദ് വൈശാഖി,കുടപ്പനമൂട് സുദർശനൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനർവാ സുകുമാരൻ,ഭാവന ഭാരവാഹികളായ പൂഴനാട് ഗോപൻ,സുരേന്ദ്രൻ,പ്രദീപ്,പ്രഭു എന്നിവർ പങ്കെടുത്തു.