oorukootta

പാലോട്:എ.കെ.ആന്റണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന പെരിങ്ങമ്മല ഇടവം വാർഡിലെ ഊരുകൂട്ട ഹാൾ ആൻഡ് സ്റ്റഡി സെന്ററിന്റെ നിർമ്മാണ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർമാരായ ഇടവം ഷാനവാസ്,എം.എസ്.സിയാദ്,പി.എൻ.അരുൺകുമാർ,എസ്.ശശികല,മൈലക്കുന്ന് രവി,സുനൈസ അൻസാരി,തെന്നൂർ ഷാജി,ട്രൈബൽ ഓഫീസർ ടി.ഹരിനാഥ്,ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ഷിജു ബാലകൃഷ്ണൻ,രാജേന്ദ്രൻ കാണി എന്നിവർ സംസാരിച്ചു.