കടയ്ക്കാവൂർ:ആനത്തലവട്ടം വാഴതോപ്പ് ശ്രീ ദുർഗാദേവീ ക്ഷേത്രത്തിലെ മകയിരം മഹോത്സവം മാർച്ച് 2,3,4തീയതികളിൽ നടക്കും.2ന് രാവിലെ അഷ്ടദ്രവ്യമഹാഗണപതി ഹോമം,മഹാമൃത്യുഞ്ജയഹോമം,10ന് നാഗപൂജയും നാഗരൂട്ടും 12ന് അന്നദാനം,വൈകുന്നേരം 7ന് മഹാഭഗവതി സേവ,3ന് പതിവ് പൂജകൾ,4ന് രാവിലെ 8:30ന് സമൂഹപൊങ്കാല ഉച്ചക്ക് 2:30ന് ഘോഷയാത്ര,വൈകിട്ട് 8ന് ഭഗവതിസേവ,ഭദ്രകാളി നടയിൽ കുരുതി പൂജ എന്നിവയാണ് പ്രധാന പരിപാടികൾ.