കാട്ടാക്കട:പൂവച്ചൽ ഗവൺമെന്റ് യു.പി സ്കൂൾ പഠനോത്സവം സ്കൂൾ ചെയർമാൻ മുഹമ്മദ് അസ്ലമിന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ ലീഡർ ജസൽ ഉദ്ഘാടനം ചെയ്തു. അഭിരാം, അക്ഷയ, അജി, നിത്ര, ആൻമിഥുന്യ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതകുമാരി, വിദ്യാഭ്യാസ വിദഗ്ദ്ധൻ ബൈജു, എസ്.ആർ.ജി കൺവീനർ സ്റ്റുവർട്ട് ഹാരീസ്, സ്റ്റാഫ് സെക്രട്ടറി അരുൺകുമാർ എന്നിവർ സംസാരിച്ചു. അപർണ, അനഘ.എസ്.ജോസ് എന്നിവർ അവതാരകരായെത്തി.
.