മുടപുരം:പുതുതായി രൂപീകരിച്ച സി.പി.എം മുട്ടപ്പലം ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6ന് ഏരിയാ കമ്മിറ്റി സെക്രട്ടറി മധു മുല്ലശ്ശേരി നിർവഹിക്കും.ഏരിയാ കമ്മിറ്റി അംഗങ്ങളായ അഡ്വ.എൻ സായികുമാർ,ആർ.അനിൽ,ബി.മുരളീധരൻ നായർ,ബി.ശോഭ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.വി.അനിലാൽ അറിയിച്ചു.