കടയ്ക്കാവൂർ:എസ്.എൻ.ഡി.പി.യോഗം കീഴാറ്റിങ്ങൽ ശാഖയുടെ പ്രതിഷ്ഠാ വാർഷികവും ഭരണസമിതിയുടെ തിരഞ്ഞെടുപ്പും മാർച്ച് 8ന് ശാഖാ ഒാഫീസിൽ രാവിലെ 10ന് ന‌ടക്കും.വൈകിട്ട് 3ന് നടക്കുന്ന പൊതുയോഗം യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭകതൻ ഉദ്ഘാടനം ചെയ്യും.ശാഖപ്രസിഡന്റ് അനിൽ കുമാർ അദ്ധ്യക്ഷത വഹിക്കും.സ്വാമി ഋതംഭരാനന്ദ അനുഗ്രഹ പ്രഭാഷണവും,യോഗം കൗൺസിലർ വിപിൻരാജ് മുഖ്യപ്രഭാഷണവും നടത്തും.യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി വാട്ടർ ഹീറ്റർവിതരണവും നടത്തും.സെക്രട്ടറി ജോഷ്,​പ്രദീപ്സഭവിള,അഴൂർബിജു,കൃത്തിദാസ്,ചിത്രാംഗദൻ,ജലജ,സലിത,​അജി, മുരളി,ഷാജി,ദേശപാലൻ സജീവ്,​സുനിൽ എന്നിവർ പങ്കെടുക്കും.