upsmuda

മുടപുരം:വിദ്യാലയം പകർന്നു നൽകിയ നൃത്തച്ചുവടുകളുമായി കുട്ടികൾ നാടിന്റെ ഹൃദയം കീഴടക്കി.മുടപുരം ഗവ.യു.പി സ്‌കൂളിലെ അൻപതോളം വിദ്യാർത്ഥികൾ തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തിന്റെ ഉത്സവ വേദിയിലാണ് കലാവിസ്മയം ഒരുക്കിയത്.കലാവിരുന്നുകൾ ആവേശപൂർവം കുട്ടികൾ അരങ്ങിനു കാഴ്ചവെച്ചപ്പോൾ അതേറ്റെടുക്കാൻ ഒരു നാട് മുഴുവൻ ഒഴുകിയെത്തി.എൽ.കെ.ജി മുതൽ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ വരെ വേദിയിൽ നൃത്ത ചുവടുകൾ കാഴ്‌ചവെച്ചു.കലാപ്രകടനത്തിനു ശേഷം പ്രൊഫഷണൽ നാടക ട്രൂപ്പായ തിരുവനന്തപുരം സൗപർണികയിലെ കലാകാരൻമാർ നേരിട്ടെത്തി കുട്ടികളെ അഭിനന്ദിച്ചു.