തിരുവനന്തപുരം:മതാടിസ്ഥാനത്തിൽ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ പാളയം സെന്റ്. ജോസഫ് കത്തീഡ്രൽ പാരിഷ് ഹാളിൽ സെമിനാറും സമ്മേളനവും സംഘടിപ്പിച്ചു. 'പൗരത്വഭേദഗതി നിയമവും മതേതര ഭാരതവും' എന്ന വിഷയത്തിൽ നടന്ന സെമിനാർ മോൺ.ഡോ.നിക്കളാസ്.ടി ഉദ്ഘാടനം ചെയ്തു.ഫാ.സേവ്യർ കുടിയാംശേരി ക്ലാസ് നയിച്ചു.ഓസ്റ്റിൻ എ.മോറിസ്,നിർമല തോമസ്,ഗ്രിഗറി പോൾ,എം.ബേസിൽ പെരേര,സുനിൽ ഇ.കെ, തങ്കച്ചൻ.കെ എന്നിവർ സംസാരിച്ചു.