വെഞ്ഞാറമൂട്:സംസ്ഥാന ബജറ്റിലെ നികുതി വർദ്ധനയ്ക്കെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ വിവിധ വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ ബഹുജന ധർണ സംഘടിപ്പിച്ചു.മാണിക്കൽ കോലിയക്കോട് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി മാണിക്കൽ വില്ലേജ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി പാലോട് രവി ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് നേതാക്കളായ പള്ളിക്കൽ നസീർ,കോലിയക്കോട് മഹീന്ദ്രൻ,അഡ്വ.തേക്കട അനിൽ,അഡ്വ.വെമ്പായം അനിൽ,എം.ആർ.സുകുമാരൻ നായർ,പാറയ്ക്കൽ ഭുവനചന്ദ്രൻ,കുന്നിട അജി,അമ്പിളി വി.നായർ, കലാകുമാരി,യാസ്വിൻ ഇല്യാസ്,ശരണ്യ.എൽ.സി തുടങ്ങിയവർ പങ്കെടുത്തു.പുല്ലമ്പാറ,തേമ്പാംമൂട് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖത്തിൽ പുല്ലമ്പാറ വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി നിർവ്വാഹണ സമിതി അംഗം ഇ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് നേതാക്കളായ ജി.പുരുഷോത്തമൻ നായർ,ഷാനവാസ് ആനക്കുഴി,ഇ.എ.അസീസ്,കെ.രമേശൻ,എം.മണിയൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.