കിളിമാനൂർ: കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ നടപടികൾ ജനദ്രോഹമാണെന്ന് ആരോപിച്ച് പഴയകുന്നുമ്മൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ധർണ കെ.പി.സി.സി അംഗം എൻ. സുദർശൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അടയമൺ മുരളിധരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സൊണാൾജ്, എ. ഷിഹാബുദ്ദീൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഗംഗാധര തിലകൻ, നളിനാക്ഷൻ, ലളിത, ഷാജിറ ബീവി ജോണി, ശ്യാം നാഥ്, ഹരിശങ്കർ, മനോഹരൻ, സുനി, സജി എന്നിവർ പങ്കെടുത്തു.