വക്കം: പുതുപ്പുരക്കൽ നാഗർകാവ് ശ്രീ ദുർഗാംബിക ക്ഷേത്രത്തിലെ എട്ടാമത് പുനഃപ്രതിഷ്‌ഠാ വാർഷികോത്സവവും മേട മകയിര മഹോത്സവവും നടത്തുന്നതിന്റെ ആലോചനായോഗം സി.വി.സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേ‌ർന്നു.ഏപ്രിൽ 21 മുതൽ 27വരെ നടക്കുന്ന ഉത്സവം പുഷ്പാഭിഷേകം,കളഭാഭിഷേകം,വിളക്ക്,തോറ്റൻ പാട്ട്,നാഗരൂട്ട്,സമൂഹ പൊങ്കാല,അന്നദാനം,ഭാഗവത പാരായണം,കുംഭാഭിഷേകം,പുറത്തെഴുന്നള്ളിപ്പ്,താലപ്പൊലി, തുടങ്ങിയ പരിപാടികളോടെ നടത്തും.ഉത്സവകമ്മിറ്റി ഭാരവാഹികളായി കെ.അപ്പുകുട്ടൻ(ജനറൽ കൺവീനർ ),സി.വി.സുരേന്ദ്രൻ (ജനറൽ സെക്രട്ടറി )എന്നിവരെയും വിവിധ സബ് കമ്മിറ്റി കൺവീനർമാരായി അനിൽകുമാർ(ദുബായ് ),ബിനു ഗോപിനാഥ് (ബഹറിൻ ),അംബി,സുജിത്,ലളിത,എന്നിവരെയും തിരഞ്ഞെടുത്തു.സെക്രട്ടറി കുമാരൻ,രമണി ടീച്ചർ,വസന്തകുമാരി എന്നിവർ സംസാരിച്ചു.