കിളിമാനൂർ:മുളയ്ക്കലത്തുകാവ് ഭഗവതീ ക്ഷേത്രത്തിലെ കാർത്തിക ഉത്സവം നാളെ തുടങ്ങി മാർച്ച് ഒന്നിന് സമാപിക്കും.28ന് വൈകിട്ട് 6ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഡോ.അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും.തുടർന്ന് അനുമോദന സന്ധ്യ,8ന് നൃത്തം, 9ന് ചൂട്ട് - ഫോക് ഷോ,29ന് വൈകിട്ട് 6ന് സംഗീത കച്ചേരി, 7ന് കഥാപ്രസംഗം - പുളിമാത്ത് ശ്രീകുമാർ,9ന് നാടകം - പാട്ടു പാടുന്ന വെള്ളായി,മാർച്ച് ഒന്നിന് രാവിലെ 6ന് മഹാഗണപതിഹോമം,8ന് പൊങ്കാല ദീപ പ്രകാശനം - ഡോ.സുമ.എസ്.നായർ,9ന് പ്രഭാത ഭക്ഷണം, 11.15ന് നാഗരൂട്ട്, 12ന് തൃക്കാർത്തിക സദ്യ,4ന് പറയിടീൽ, 6ന് സംഗീത കച്ചേരി 7.30ന് ഘോഷയാത്ര,11ന് ഗാനമേള.