കല്ലമ്പലം: മൂഴിയിൽ ശ്രീഭദ്രാദേവീക്ഷേത്രത്തിലെ മകയിരം തിരുനാൾ മഹോത്സവം 29 മുതൽ മാർച്ച് 4 വരെ നടക്കും. 29ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8.15ന് കൊടിയേറ്റ്, 8.45ന് പൊങ്കാല,12ന് അന്നദാനം, വൈകിട്ട് 7ന് പുഷ്‌പാഭിഷേകം, 8.30ന് ഭക്തിഗാനമേള. മാർച്ച് 1ന് രാത്രി 8.30ന് നൃത്തനൃത്ത്യങ്ങൾ. 2ന് രാത്രി 8.30ന് ഡാൻസ്. 3ന് രാത്രി 8.30ന് ഗാനമേള. 4ന് ഉച്ചയ്‌ക്ക് 12ന് സമൂഹസദ്യ, വൈകിട്ട് 4ന് ആറാട്ടുഘോഷയാത്ര, രാത്രി 9ന് ആറാട്ട്, 10ന് കൊടിയിറക്കൽ, ദേവി അകംപൂകൽ, ദീപക്കാഴ്ച എന്നിവയാണ് പ്രധാന പരിപാടികൾ.