കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ ഭരണസമിതിയുടെ അവസാന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് കെ. സുഭാഷ് അവതരിപ്പിച്ചു. 56,39,32,784 രൂപ വരവും, 53,83,25,000 രൂപ ചെലവും 2,56,07,784 രൂപ മിച്ചവുമാണ് ബഡ്‌ജറ്റിൽ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ് അദ്ധ്യക്ഷത വഹിച്ചു. കാർഷിക മേഖലയിലെ വികസനമാണ് ബഡ്ജറ്റിന്റെ മുഖമുദ്ര. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കൃഷി ആദായകരമാക്കാൻ യന്ത്രവത്കരണ കൃഷിരീതി വ്യാപകമാക്കും. കൃഷിയും അനുബന്ധ മേഖലകൾക്കുമായി 27,5800000 രൂപ,​ മരാമത്ത് പ്രവർത്തികൾക്കായി 28200000 രൂപയും, ആരോ​ഗ്യ മേഖലയ്ക്ക് 22250000 രൂപയും, ഭവന നിർമ്മാണ മേഖലയ്ക്കായി 27700000 രൂപയും, പട്ടികജാതി ക്ഷേമ പദ്ധതിക്കായി 95600000 രൂപയും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.