തിരുവനന്തപുരം: ശമ്പള,​ പെൻഷൻ പരിഷ്‌കരണ കമ്മിഷന്റെ ടേംസ് ഒാഫ് റഫറൻസിൽ വാട്ടർ അതോറിട്ടിയെയും ഉൾപ്പെടുത്തുക,​ ഗ്രാറ്റുവിറ്റിയും കമ്മ്യൂട്ടേഷൻ തുകയും ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വാട്ടർ അതോറിട്ടി പെൻഷണേഴ്സ് ഓർഗനൈസേഷൻ സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. എഫ്.എസ്.ഇ.ടി.ഒ ജനറൽ സെക്രട്ടറി ടി.സി. മാത്തുകുട്ടി ഉദ്ഘാടനം ചെയ്‌തു. വാട്ടർ അതോറിട്ടി എംപ്ളോയീസ് യൂണിയൻ ട്രഷറർ എസ്. രഞ്ജീവ്,​ സംസ്ഥാന പ്രസിജന്റ് കെ.കെ. കൃഷ്ണൻകുട്ടി നായർ,​ ജനറൽ സെക്രട്ടറി ടി. വത്സപ്പൻ നായർ,​ സംസ്ഥാന സെക്രട്ടറിമാരായ പി.വി. ഗംഗാധരൻ,​ പി. മുകുന്ദൻ,​ സി. വരദരാജൻ നായർ,​ കെ. മോഹനൻ നായർ,​ എസ്. സുഭാഷ്,​ സംസ്ഥാന ട്രഷറർ കെ. ഹരി എന്നിവർ പങ്കെടുത്തു.