കോവളം: കോവളം ജനമൈത്രി പൊലീസ്, ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റ്, വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശുചിത്വം, പ്ലാസ്റ്റിക് നിർമ്മാർജനം, മദ്യം - മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാർത്ഥങ്ങൾ എന്നിവയിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കോവളം കെ.എസ് റോഡിനു സമീപം പാറവിള കോളനിയിൽ വീടുവീടാന്തരം കയറി തൊഴിലുറപ്പ് തൊഴിലാളികളെ നേരിൽ കണ്ടാണ് ബോധവത്കരണം നടത്തിയത്. ഹെൽത്ത് ഇൻസ്പെക്ടർ പ്രിയ, കോവളം ജനമൈത്രി സി.ആർ.ഒ സബ് ഇൻസ്പെക്ടർ അശോകൻ, ബീറ്റ് ഓഫീസർ എ.എസ്.ഐ ഷിബുനാഥ്, കോ-ഓർഡിനേറ്റർ എ.എസ്.ഐ ബിജു, കോളേജ് അദ്ധ്യാപകരായ എൻ.എസ്.എസ് കോ-ഓർഡിനേറ്റർ അജിൻലാൽ, ശരത്, ആര്യ, മെറിൽ ബെന്നി, ഡോ.സുനിത, ഡോ.രാജി തുടങ്ങിയവരും അൻപതോളം എൻ.എസ്.എസ് വിദ്യാർത്ഥികളും പങ്കെടുത്തു.