വക്കം: കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ വിവിധ പഞ്ചായത്തിലെ കയർ തൊഴിലാളികളുടെ ക്ഷേമനിധി വിഹിതം അതാത് പഞ്ചായത്ത് ഓഫീസിലോ കയർ സംഘങ്ങളിലോ അടയ്ക്കാം. ഇന്ന് രാവിലെ പത്ത് മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ വക്കത്ത് ക്യാമ്പ് നടക്കും. പുതുതായി ക്ഷേമനിധിയിൽ അംഗത്വമെടുക്കാൻ കയർ രംഗത്ത് സ്വയം തൊഴിൽ ചെയ്യുന്നയാളെന്നുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം, വയസ് തെളിയിക്കുന്നതിന് സ്കൂൾ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഗവൺമെന്റ് അസിസ്റ്റന്റ് സർജനിൽ താഴെയല്ലാത്ത ഡോക്ടറുടെ സർട്ടിഫിക്കറ്റ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നീ രേഖകൾ ഹാജരാക്കണം. ക്ഷേമനിധി ചേരുന്നതിന്റെ അപേക്ഷകൾ ക്യാമ്പുകളിൽ നിന്നും ലഭിക്കും. ക്ഷേമനിധിയിൽ ചേരുന്നതിനുള്ള പ്രായപരിധി 18 മുതൽ 54 വയസു വരെയാണ്.