തിരുവനന്തപുരം:വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായി റോഡുകളുടെ നവീകരണത്തിന് ഭൂമി ഏറ്റെടുക്കാനായി അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം മാർച്ച് 5 ന് വെെകിട്ട് 5ന് മന്ത്രി ജി.സുധാകരൻ നിർവഹിക്കും. പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി മന്ത്രിമാരായ ടി.എം.തോമസ് ഐസക്, ജി.സുധാകരൻ, കടകംപള്ളി സുരേന്ദ്രൻ, ശശി
തരൂർ എം.പി, സുരേഷ് ഗോപി എം.പി, വി.കെ.പ്രശാന്ത് എം.എൽ.എ, മേയർ കെ.ശ്രീകുമാർ,ഡെപ്യൂട്ടി മേയർ രാഖി രവികുമാർ,കൗൺസിലർ എസ്.ഹരിശങ്കർ എന്നിവർ രക്ഷാധികാരികളും കെ.സി.വിക്രമൻ ചെയർമാനും പി.ഡബ്ലു.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ ഹരികുമാർ കൺവീനറുമായി 301 അംഗ സംഘാടക സമിതി രൂപീകരിച്ചു.