വർക്കല: മതിൽ പണിഞ്ഞുകൊണ്ട് നടത്താവുന്നതല്ല ചേരി നിർമ്മാർജ്ജനമെന്നും ദളിതരും ദരിദ്രരും ചേരിവാസികളുമടങ്ങുന്ന സമൂഹത്തിന്റെ പുരോഗതി ലക്ഷ്യം വച്ചുകൊണ്ടുളള പരിപാടികൾ കൊണ്ടേ ഭാരതത്തെ പുരോഗതിയിലേക്ക് നയിക്കാനാവു എന്നും മന്ത്റി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ജനതാദൾ (എസ്) ജില്ലാ ത്രിദിനക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അഡ്വ. ഫിറോസ് ലാൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.എ.നീലലോഹിതദാസ്, അഡ്വ. ജമീലാപ്രകാശം, പനയ്ക്കോട് മോഹനൻ, വി.സുധാകരൻ, വല്ലൂർരാജീവ്, വേങ്ങോട് കൃഷ്ണകുമാർ, ഡോ. കെ.പ്രേംകുമാർ എന്നിവർ സംസാരിച്ചു.