നെടുമങ്ങാട് :വില്ലേജ് ഓഫീസ് സേവനങ്ങൾക്ക് ഫീസ് ഈടാക്കാനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസ് മൂഴി,ആനാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ആനാട് വില്ലേജ് ഓഫീസിനു മുന്നിൽ ധർണ നടത്തി. ജില്ലാപഞ്ചായത്ത് പ്രതിപക്ഷനേതാവ് ആനാട് ജയൻ ഉദ്‌ഘാടനം ചെയ്തു.ആനാട് മണ്ഡലം പ്രസിഡന്റ് ആർ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് മൂഴി മണ്ഡലം പ്രസിഡന്റ് കെ.ശേഖരൻ സ്വാഗതം പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി ആനാട് ജയചന്ദ്രൻ,ഡി.സി.സി മെമ്പർ വേട്ടംപള്ളി രഘുനാഥൻ നായർ,ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, ബ്ലോക്ക് ഭാരവാഹികളായ ആർ.ജെ മഞ്ജു,ഹുമയൂൺ കബീർ, വേട്ടംപള്ളി സനൽ,കല്ലിയോട് ഭുവനേന്ദ്രൻ,വേങ്കവിള രാജശേഖരൻ,പഞ്ചായത്ത് മെമ്പർമാരായ ആറാംപള്ളി വിജയരാജ്,ചുള്ളിമാനൂർ അക്ബർഷ, പുത്തൻപാലം ഷഹീദ്,ഷീല,മൂഴി സുനിൽ,സിന്ധു,മണ്ഡലം ഭാരവാഹികളായ കുളപ്പള്ളി സുനിൽ,റെജി ബെന്നെറ്റ്,മുരളീധരൻ നായർ,വേണുഗോപാലൻ,പി.എം ഷീല,അഭിലാഷ് താന്നിമൂട്,എം.എൻ ഗിരി തുടങ്ങിയവർ സംസാരിച്ചു.