ponkala

വിതുര: വിതുര മഹാദേവർ ശ്രീഭദ്രകാളിക്ഷേത്രത്തിലെ ശിവരാത്രി തൃക്കൊടിയേറ്റ് മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ ഭക്തിയുടെ നിറവിൽ നടന്ന സമൂഹപൊങ്കാലയിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ക്ഷേത്രതന്ത്രി വാക്കനാട് കുന്തിരികുളത്ത് മഠത്തിൽ നിധീഷ് നാരായണൻപോറ്റി പണ്ടാരഅടുപ്പിൽ തീപകർന്നു. മേൽശാന്തിമാരായ ജോതിഷ്.എസ്.പോറ്റി, ഉമേഷ്.എസ്.പോറ്റി, ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ പരമേശ്വരൻനായർ, രാധാകൃഷ്ണൻനായർ, സോമചന്ദ്രൻ, വി.എൻ.സജി, കോട്ടിയത്തറ മണികണ്ഠൻ എന്നിവർ പൊങ്കാലചടങ്ങിന് നേതൃത്വം നൽകി. തുടർന്ന് നടന്ന അന്നദാനത്തിലും, ഉരുൾ, താലപ്പൊലി എന്നിവയിലും ആയിരങ്ങൾ പങ്കാളികളായി. സമാപനദിനമായ ഇന്ന് രാവിലെ പതിവ് പൂജകൾക്ക് ശേഷം നിലത്തിൽപോര്, ഉച്ചക്ക് അന്നദാനം, വൈകിട്ട് ഒാട്ടംപൂമാല ഘോഷയാത്ര, രാത്രി 7ന് കലാവിസ്മയം.