വർക്കല:എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയന്റെ പരിധിയിലുളള ജനാർദ്ദനപുരം ശാഖയിലെ വനിതാസംഘത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗുരുസ്മരണ മൈക്രോഫിനാൻസ് യൂണിറ്റ് നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിംഗ് കോളേജിലെ മുഴുവൻ വിദ്യാർത്ഥികൾക്കും നൽകാനായി ഗുരുദേവന്റെ ശ്രീനാരായണധർമ്മം എന്ന കൃതിയുടെ കോപ്പികൾ നൽകി.ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദയാണ് മൈക്രോഫിനാൻസിനു വേണ്ടി ഗുരുദേവകൃതിയുടെ കോപ്പികൾ പ്രിൻസിപ്പൽ ഡോ.പി.ഷീബയ്ക്ക് കൈമാറിയത്.ശിവഗിരി യൂണിയൻ സെക്രട്ടറി അജി.എസ്.ആർ.എം, ജി.ശിവകുമാർ, എം.രാജീവൻ, യൂണിറ്ര് കൺവീനർ
ആർ.ജി.സരളാദേവി, ജോയിന്റ് കൺവീനർ പത്മജ, യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.