തിരുവനന്തപുരം: ആയുർവേദത്തിന്റെ മഹത്വം എന്താണെന്ന് തിരിച്ചറിഞ്ഞ വ്യക്തിയാണ് ഡോ.വി.പി. സിദ്ധനെന്നും ആയുർവേദ രംഗത്ത് അദ്ദേഹം ചെയ്ത പരീക്ഷണങ്ങൾ പുതുതലമുറയ്ക്ക് മാതൃകയാക്കാവുന്നതാണെന്നും ചലച്ചിത്രതാരം കൊല്ലം തുളസി അഭിപ്രായപ്പെട്ടു.സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻ ഒഫ് ആയുർവേദ (സ്പാ) സംഘടിപ്പിച്ച വി.പി.സിദ്ധൻ അനുസ്മരണവും അഖിലകേരള ആയുർവേദ പ്രബന്ധ രചനാ മത്സരത്തിന്റെ സമ്മാനദാനവും ഹോട്ടൽ ചിരാഗ് ഇന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്പാ പ്രസിഡന്റ് ബിജുകുമാർ ആയുർമഠം അദ്ധ്യക്ഷത വഹിച്ചു.എ.എം.എം.ഒ.ഐ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ഡി. രാമനാഥൻ അനുസ്മരണ പ്രഭാഷണം നടത്തി.സംസ്ഥാന സർക്കാരിന്റെ മികച്ച ആയുർവേദ ഡോക്ടർ പുരസ്കാരങ്ങൾ നേടിയ ഡോ.ഷർമദ് ഖാൻ,ഡോ.പ്രിയ ദേവദത്ത്,ആയുർക്ഷേമ രക്ഷാധികാരി എസ്. വിനയചന്ദ്രൻ നായർ എന്നിവരെ ആദരിച്ചു.പ്രബന്ധ രചനാമത്സരത്തിൽ വിജയികളായ തിരുവനന്തപുരം ഗവ.ആയുർവേദ കോളേജിലെ വിസ്മയ വിജയൻ,മുഹമ്മദ് വി.കെ.അനുഷ അച്ചു കുര്യൻ എന്നിവർ പുരസ്കാരം ഏറ്രുവാങ്ങി.