വിതുര:തൊളിക്കോട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഒൗട്ട് പരേഡും സി.സി.ടി.വി കാമറകളുടെ ഉദ്ഘാടനവും ഇന്ന് രാവിലെ 8ന് നടക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു കാമറകളുടെ ഉദ്ഘാടനം നിർവഹിക്കും.നെടുമങ്ങാട് ഡി.വൈ.എസ്.പി.സ്റ്റുവർട്ട് കീലർ പാസിംഗ് ഒൗട്ട് പരേഡിന് സല്യൂട്ട് സ്വീകരിക്കും.ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ,ബ്ലോക്ക് പഞ്ചായത്തംഗം തോട്ടുമുക്ക് അൻസർ,തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംനാ നവാസ്,വിതുര സർക്കിൾ ഇൻസ്പെക്ടർ എസ്.ശ്രീജിത്ത്,സബ് ഇൻസ്പെക്ടർ സുധീഷ്,തൊളിക്കോട് ടൗൺവാർഡ് മെമ്പർ തൊളിക്കോട് ഷംനാദ്,അനിൽകുമാർ,സ്കൂൾ പ്രിൻസിപ്പൽ മോഹനൻപിള്ള,വൈസ് പ്രിൻസിപ്പൽ അസ്മാബീവി,തൊളിക്കോട് ഷാനി,പാണയം നിസാർ,അനീസത്ത്,പനവൂർ സജീദ്,കുന്നിൽ നവാസ് എന്നിവർ പങ്കെടുക്കും.