വെഞ്ഞാറമൂട്:വാമനപുരം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാറിന്റെ ഉദ്ഘാടനവും കരട് പദ്ധതി രേഖ പ്രകാശനവും ഇന്ന് രാവിലെ 10.30ന് ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടക്കും.പഞ്ചായത്തു പ്രസിഡന്റ് കെ.ദേവദാസിന്റെ അധ്യക്ഷതയിൽ എം.എൽ.എ അഡ്വ.ഡി.കെ. മുരളി നിർവഹിക്കും.വൈസ് പ്രസിഡന്റ് ജി.ഒ.ഷിജി സ്വാഗതം പറയും.ജില്ലാ പഞ്ചായത്തു മെമ്പർ എസ്.എം.റാസി, ബ്ലോക്ക് പഞ്ചായത്തു മെമ്പർമാരായ ബി.സന്ധ്യ,ഗിരിജ വിജയൻ,എസ്.കെ.ലെനിൻ,ഷിജി പൂവത്തൂർ,രാജീവ്.പി. നായർ,ബി.ജയകുമാർ എന്നിവർ പങ്കെടുക്കും.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.എസ്.ഷീജ വിഷയാവതരണം നടത്തും.