maranalloor

മലയിൻകീഴ് : മാറനല്ലൂരിൽ ആരംഭിച്ച സൂപ്പർ മാർക്കറ്റ് മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു. ഐ.ബി സതീഷ് എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ സപ്ലൈകോ മാനേജിംഗ് ഡയറക്ടർ കെ.എൻ.സതീഷ് സ്വാഗതം പറഞ്ഞു.ആദ്യ വില്പന മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രമ നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം വി.ആർ. രമാകുമാരി,നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാക്യഷ്ണൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം ഡി. ആർ ബിജുദാസ്, സി.പി.ഐ.മണ്ഡലം സെക്രട്ടറി വിളവൂർക്കൽ പ്രഭാകരന്‍,സി.പി.ഐ ലോക്കൽ കമ്മറ്റി സെക്രട്ടറി ജി.സജികുമാർ,സി.പി.എം ലോക്കൽ കമ്മറ്റി സെക്രട്ടറി എ.സുരേഷ്‌കുമാർ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നക്കോട് അരുൺ, എന്നിവർ സംസാരിച്ചു.സപ്ലൈകോ മേഖലാ മാനേജർ വി.എൽ.പ്രദീപ്കുമാർ നന്ദി പറഞ്ഞു.