തിരുവനന്തപുരം: ഡി.വൈ.എസ്.പിമാർ, നോൺ ഐ.പി.എസ് എസ്.പിമാർ എന്നിവർ ഉൾപ്പെടുന്ന പൊലീസ് സംഘടനയായ പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വിജിലൻസ് ഡിവൈ.എസ്.പി ഇ.എസ് ബിജുമോനാണ് പ്രസിഡന്റ്. ഫിനാൻഷ്യൽ കോർപറേഷനിൽ ഡെപ്യൂട്ടേഷനിലുള്ള ഡി.വൈ.എസ്.പി വി.സുഗതനാണ് സെക്രട്ടറി. മറ്റ് ഭാരവാഹികൾ- വിനോദ് പിള്ള (വൈസ്. പ്രസി), എം.എ.നസീർ (ജോ.സെക്രട്ടറി), പി.പി.കരുണാകരൻ (ട്രഷറർ), പി.പി.സദാനന്ദൻ, എസ്.അനിൽകുമാർ (സ്റ്റാഫ് കൗൺസിൽ അംഗങ്ങൾ). പൊലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സിറ്റി ഡി.സി.പി മുഹമ്മദ് ആരിഫ് മുഖ്യ വരണാധികാരിയായി.