വർക്കല:ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് വികസനോത്സവത്തിന്റെ ഭാഗമായി ചെറുന്നിയൂർ താന്നിമൂട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ക്ലിനിക്കൽ ലാബിന്റെയും പ്രവർത്തനോദ്ഘാടനം ഇന്ന് വൈകിട്ട് 5ന് മന്ത്റി കെ.കെ.ശൈലജടീച്ചർ നിർവഹിക്കും.അഡ്വ.ബി.സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.അടൂർപ്രകാശ് എം.പി,ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.യൂസഫ്,ആരോഗ്യകേരളം ഡി.പി എം ഡോ.പി.വി.അരുൺ,ജില്ലാപഞ്ചായത്തംഗങ്ങളായ വി.രഞ്ജിത്ത്, അഡ്വ. എസ്.ഷാജഹാൻ,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ. സി.എസ്.രാജീവ്, സബീനാശശാങ്കൻ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓമനശിവകുമാർ,സ്ഥിരം സമിതി അദ്ധ്യക്ഷരായ സി.ബാലകൃഷ്ണൻനായർ,ലതാസേനൻ, ബ്ലോക്ക് പഞ്ചായത്തംഗം സലിം ഇസ്മായിൽ,ഗ്രാമപഞ്ചായത്തംഗങ്ങളായ ഗിരിജ, ശിവകുമാർ,ഷംല,രജനിഅനിൽ,ആര്യ,സുമേഷ്, മുരളീധരൻ,സെക്രട്ടരി ആർ.എസ്.സിന്ധു,ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പ്രീത.പി.പി, മെഡിക്കൽ ഓഫീസർമാരായ ഡോ.അനിൽകുമാർ,ഡോ.രഞ്ജിനി സുരേഷ്, വിവിധ കക്ഷിനേതാക്കളായ വിശ്വനാഥൻ, ഓമനക്കുട്ടൻ,അഡ്വ.സജിചന്ദ്രലാൽ,ബാലകൃഷ്ണനാചാരി എന്നിവർ സംസാരിക്കും.ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.നവപ്രകാശ് സ്വാഗതവും എസ്.എം.ഇർഫാൻ നന്ദിയും പറയും.