വിതുര:വില്ലേജ് ഒാഫീസ് സേവനങ്ങൾക്ക് അമിതമായി ഫീസ്ചുമത്തുന്നതിലും,സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെയും പ്രിതിഷേധിച്ച് കോൺഗ്രസ് തൊളിക്കോട്,പനയ്ക്കോട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ തൊളിക്കോട് വില്ലേജ് ഒാഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും കെ.പി.സി.സി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ് ഉദ്ഘാടനം ചെയ്തു.തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായം സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.ബി.ആർ.എം.ഷഫീർ,തോട്ടുമുക്ക് അൻസർ,മലയടി പുഷ്പാംഗദൻ,കെ.ഉവൈസ്ഖാൻ,ഷൈലജ.ആർ.നായർ,കെ.എൻ.അൻസർ,തോട്ടുമുക്ക് സലീം,പുരുഷോത്തമൻനായർ,സുഷമ,നളിനകുമാരി, ലിജി,ശോഭനാജോർജ്,രമ,എം.എം.ബുഹാരി,സത്താർ,ഹംസ,മോഹനൻനായർ,ജനാർദ്ദനൻ,അജികുമാർ, ഭാസ്കരൻനായർ എന്നിവർ പങ്കെടുത്തു.