pozhiyoorgups

പാറശാല: പൊഴിയൂർ ഗവ.യു.പി.സ്‌കൂളിലെ ബസിന്റെ ഗ്ലാസ് സാമൂഹ്യ വിരുദ്ധർ തകർത്തു. കഴിഞ്ഞ ദിവസം രാവിലെ ഡ്രൈവർ എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. സ്‌കൂളിന് ചുറ്റുമതിൽ ഉണ്ടെങ്കിലും അവധി ദിനങ്ങളിൽ പ്രദേശവാസികളായ ചിലർ മതിൽ ചാടി കടന്ന് ഫുട്‌ബോൾ കളിക്കുക പതിവാണ്. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നിരവധി തവണ സ്‌കൂളിലെ പ്രഥമാദ്ധ്യാപിക പഞ്ചായത്ത് അധികൃതർക്കും, പൊഴിയൂർ പൊലീസിനും പരാതികൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്ന ആക്ഷേപം നിലനിൽക്കെയാണ് ബസിന്റെ ചില്ല് തകർത്ത സംഭവം. സ്‌കൂൾ പരിസരം സി.സി.ടിവി നിരീക്ഷണത്തിലാണെങ്കിലും കാമറകൾ മാസങ്ങൾക്ക് മുൻപ് തന്നെ തകർത്തിരുന്നു. സംഭവത്തിനെതിരെ സ്‌കൂൾ അധികൃതർ പൊഴിയൂർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.